പോസ്റ്റുകള്‍

സെപ്റ്റംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അടുക്കള പുറങ്ങൾ

അടുക്കള പുറങ്ങൾ അടഞ്ഞപ്പോൾ ആണ് അതിഥികൾ ഉണ്ടായത്.അടുക്കള പുറങ്ങൾ അടഞ്ഞപ്പോളാണ് ജീവിതങ്ങൾ ഒറ്റപ്പെട്ടു പോയത്. അടുക്കള പുറങ്ങൾ അടഞ്ഞപ്പോൾ ആണ് കുടുംബങ്ങളിൽ ദാരിദ്ര്യം ഉണ്ടായത്.  ചുരുക്കി പറഞ്ഞാൽ കൊട്ടിയടയ്ക്കപ്പെട്ട അടുകകള വാതിലുകൾ ഇപ്പുറം തകർന്നു അടിഞ്ഞത് മനസ്സുകൾ തമ്മിൽ ഉള്ള പാലങ്ങൾ ആണ്. 

സ്വപ്നങ്ങൾ

ഇൗ കടലിൽ ആരൊക്കെയോ ഒഴുക്കി വിട്ട സ്വപ്നങ്ങൾ ആയിരിക്കും ഇവിടെ പഞ്ചാര മണൽ തരികൾ ആയി പരന്നു കിടക്കുന്നത്. നഷ്ട സ്വപ്നങ്ങൾ കടം എടുതതല്ലെങ്കിൽ ഇൗ വശ്യത പിന്നെ ആരുടേതാണ്

VMware ലെ ജോലി

പെടാപ്പാട് പെട്ട് ഒരു ജോലിം വാങ്ങി വീട്ടിലേക്ക് വരുന്ന വഴിയാണ്. ഞാൻ എത്തുന്നതിന് മുൻപ് വാർത്ത എത്തിയിരുന്നു. നാട്ടിൻപുറം അല്ലേ!!. ബസ് ഇറങ്ങിയ ഉടനെ നാട്ടിലെ പ്രധാന വാർത്ത ഏജൻസി വഴിയിൽ. കണ്ടപാടെ പുള്ളിയുടെ വക. ഇൗ എൻജിനീയർ മാരുടെ അവസ്ഥ വളരെ കഷ്ടം ആണല്ലേ!! ഇത്രേം പെടാപ്പാട് പെട്ട് പഠിചിട്ട് അന്യനാട്ടിൽ പോയി തുണിക്കടയിൽ പണിയെടുക്കാൻ അല്ലേ നിങ്ങ്ങൾഡെ ഒക്കെ വിധി!!. ഒന്നും മനസിലായില്ല. ഞാൻ വീട്ടിൽ എത്തിയപ്പഴായിരുന്നു അമ്മ വിഷമിച്ച് ആ ചോദ്യം വീണ്ടും ഇൗ VMware എന്ന് വെച്ചാൽ തുണി കട വല്ലതും ആണോ? എന്തു പറയാൻ ആരോടു പറയാൻ ഇവരൊക്കെ കട്ടിയുള്ള തുണിക്ക് ഹാർഡ് വെയർ എന്നായിരിക്കും പറയുന്നത്!!!

മഴ

മഴ ഒരു വികാരം ആണ്. മഴയുടെ താളം ചിലർക്ക് ഒരു ലഹരിയാണ്. ചിലർക്ക് ഒരു ഓർമയാണ് ഓർമാപെടുതൽ ആണ് ചിലർക്ക് പ്രണയം ചിലർക്ക് വിരഹം. ചിലപ്പോൾ തോന്നും മഴ ഒരു മനു ഷ്യൻ തന്നെയാണെന്ന്. ഇൗ പറഞ്ഞതിലും അതിലേറെയും വികാരങ്ങളും ഭാവ പകർച്ചകളും ഉള്ള ഒരു മനുഷ്യൻ

പൂച്ച പുരാണം

സ്വന്തം വാലറ്റത്തെ ഓടിത്തോൽപിക്കാനും ശത്രു എന്ന് കരുതി ആക്രമിക്കാനും ശ്രമിക്കുന്നതിനിടയിൽ പാണ്ടി ലോറി കേറി ചത്ത ഒരു പൂച്ചയുണ്ടായിരുന്നു നാട്ടിൽ. നല്ല കാലത്തു ആ പൂച്ചക്ക് ഒരു മണിയെങ്കിലും കെട്ടിക്കൊടുക്കാമായിരുന്നു എന്ന് തപിച്ച ഒരു കൂട്ടം എലികളും ഉണ്ടായിരുന്നു അവിടെയൊരു ഇല്ലത്തു. വെറുതെ അല്ല പാണ്ടി ലോറി ആ മണി കേട്ടെങ്കിലും നിർത്തിയേനെ. പാവം നല്ലൊരു പൂച്ചയാർന്നു. ഒരുപാടില്ലങ്ങൾ എലിപ്പേടിയെ പ്രതി ചാമ്പലാകാതെ കാത്തത് ആ പൂച്ച ഒറ്റയൊരുത്താനല്ലേ .

തീവ്രവാദിയുടെ ഭാര്യ

ആയിരം കിനാവുകൾ നെഞ്ചേറ്റി ആരെയോ അവൾ കാത്തിരുന്നു ആയിരം കിനാവുകളിലും അവൾ കണ്ടത് സ്നേഹിക്കുന്ന ഹൃദയം മാത്രം ആണ്                    നിറങ്ങൾ അവളെ ആകർഷിച്ചില്ല                    സ്വരങ്ങൾ അവളെ ത്രസിപ്പിച്ചും ഇല്ല. അവൾ യാഥാർഥ്യത്തിന്റെ സന്തതി പോലും!!! അന്നും സൂര്യനുദിച്ചു പതിവ് പോലെ. അവൾ സ്വപ്നം കണ്ട ഹൃദയത്തിന്റെ ചുവപ്പായിരുന്നു അന്ന് സൂര്യന് കാത്തിരുപ്പു പൂര്തിയായെന്നു ഒരു ഉൾവിളി                         പുതിയതെഴുതിയും പഴയത്                         മായ്ച്ചും കാലം മുന്നോട്ട്                         നഷ്ടങ്ങളുടെ കരച്ചിലും നേട്ടത്തിന്റെ                        ഉല്ലാസവും അയി ലോകവും വൈകിപ്പോയിരുന്നു ആ ചുവപ്പ് കട്ട പിടിച്ച രക്തത്തിന്റെ ഇരുണ്ട ചു...