പോസ്റ്റുകള്‍

അമ്മ മഴ

അതിരാവിലെ പെയ്യുന്ന മഴയ്ക്ക് എന്റെ പുതപ്പിന്റെ മണമാണ്, ആ പുതപ്പിനു എന്റെ അമ്മയുടെ ചൂടും !!!

Mother - The title

She had no magic spell to win the game The game without a trophy to name  the game of motherhood she paid for it in blood But no-one cared for her, to stay in the game is what mattered!

എന്റെ കവിത

ഞാൻ അന്നൊരു കവിത എഴുതി; അമ്മക്ക് ഇഷ്ടമായില്ല - ഭാഷക്ക് നിലവാരം ഇല്ലെന്ന് !!! അച്ഛന് ഇഷ്ടമായില്ല  -  ഭാവന പോരെന്ന് !!! അനിയൻ പറഞ്ഞു  - വായന അറിയില്ലെന്ന് !!! പക്ഷേ  എനിക്ക് എന്റെ കവിത ഇഷ്ടം ആയി  അതു ഞാൻ അല്ലെ? അത് എന്റേത് അല്ലെ!!!

തേങ്ങാക്കൊല

അതിരാവിലെ കുറെ പെരുവയറുകളായി വാർദ്ധക്യം ഉരുണ്ടുരുണ്ടു പോകുന്നു 

കാഴ്ചപ്പാട്

നമ്മുടെ കാഴ്ചകൾക്കും കാഴ്ചപ്പാടിനും അപ്പുറം വേറെയും കുറെ കാഴ്ചകളും കാഴ്ചപ്പാടുകളും  ചിന്താധാരകളും ഉണ്ടെന്നുള്ള തിരിച്ചറിവ് അംഗീകാരവും തന്നെ ഒരു വ്യക്‌തിയെ സംബന്ധിചിടത്തോളം ഒരു നേട്ടമാണെന്ന് ചിലപ്പോൾ തോന്നും. സർവ ജീവജാലങ്ങളോടും മനുഷ്യ കുലത്തോടും തന്നെ അത്യാനദികമായ രമ്യതക്കുള്ള ആദ്യ ചവിട്ടുപടിയായി ഞാൻ അതിനെ കണക്കാക്കുന്നു. മറിച്ചു ഒന്നല്ല ഒരായിരം വീക്ഷണ കോണുകൾ ഉണ്ടായിരിക്കാം എന്നംഗീകരിച്ചു കൊണ്ട് തന്നെ. മനുഷ്യർക്കു ഇടയിൽ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മനസികാവസ്ഥായാണ് പാകുവാത്ത അഥവാ maturity. അതിനെ മാനസിക അവസ്ഥ(സ്റ്റേറ്റ് ഓഫ് മൈൻഡ്)എന്നാണോ പ്രകൃതം(നേച്ചർ) എന്നാണോ അതോ സ്വാഭാവ സവിശേഷത എന്നാണോ വിളിക്കേണ്ടതു എന്നുള്ള കൺഫ്യൂഷനിൽ നിന്നുകൊണ്ടുള്ള ഈ എഴുത്തു തന്നെ അതിനു തെളിവാണല്ലോ. ഒരു പേരായിക്കഴിഞ്ഞാൽ ഇതെന്ത്  തെങ്ങായാണെന്നുള്ളതു അതിലേറെ കുഴപ്പിക്കുന്ന പ്രശ്നമാവും. നേരത്തെ പറഞ്ഞ കാഴ്ചപ്പാടിനെ കുറിച്ചുള്ള കാഴ്ചപ്പാടും മേല്പറഞ്ഞ  Maturity ഉം തമ്മിൽ എന്തോ ഒരു അന്തർധാര ഇല്ലേ എന്നൊരു സംശയം എനിക്ക് ഇല്ലാതില്ല. ഇങ്ങനെ ഒരു സംശയത്തെ അങ്കലാപ്പില്ലാതെ നേരിടാനും maturity വേണം. ...

അടുക്കള പുറങ്ങൾ

അടുക്കള പുറങ്ങൾ അടഞ്ഞപ്പോൾ ആണ് അതിഥികൾ ഉണ്ടായത്.അടുക്കള പുറങ്ങൾ അടഞ്ഞപ്പോളാണ് ജീവിതങ്ങൾ ഒറ്റപ്പെട്ടു പോയത്. അടുക്കള പുറങ്ങൾ അടഞ്ഞപ്പോൾ ആണ് കുടുംബങ്ങളിൽ ദാരിദ്ര്യം ഉണ്ടായത്.  ചുരുക്കി പറഞ്ഞാൽ കൊട്ടിയടയ്ക്കപ്പെട്ട അടുകകള വാതിലുകൾ ഇപ്പുറം തകർന്നു അടിഞ്ഞത് മനസ്സുകൾ തമ്മിൽ ഉള്ള പാലങ്ങൾ ആണ്. 

സ്വപ്നങ്ങൾ

ഇൗ കടലിൽ ആരൊക്കെയോ ഒഴുക്കി വിട്ട സ്വപ്നങ്ങൾ ആയിരിക്കും ഇവിടെ പഞ്ചാര മണൽ തരികൾ ആയി പരന്നു കിടക്കുന്നത്. നഷ്ട സ്വപ്നങ്ങൾ കടം എടുതതല്ലെങ്കിൽ ഇൗ വശ്യത പിന്നെ ആരുടേതാണ്