പോസ്റ്റുകള്‍

ഫെബ്രുവരി, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നഷ്ടം

ചില നഷ്ടങ്ങൾ  'സമയം '  പോലെ ആണ് , ഒരു തിരിച്ചെടുപ്പോ മടങ്ങി പോക്കോ ഇല്ലാതെ എന്നെന്നേക്കും കളഞ്ഞു പോകുന്ന ചിലത്. എന്തെല്ലാമോ നേടിയെന്നഹങ്കരിച്ചു മടിക്കുത്തിൽ തിരയുമ്പോൾ നഷ്ടമായിപ്പോയി എന്ന് തിരിച്ചറിയുന്ന നാണയത്തുട്ടുകൾ... മുന്നോട്ടു കുതിക്കുന്ന തിരക്കിൽ തിരിഞ്ഞു നോക്കാൻ മടിച്ചപ്പോൾ നഷ്‌ടമായ കാഴ്ചകൾ ഓടിയും നേടിയും തളരുമ്പോൾ  നിൻെറ  നിഴലിനൊപ്പം കൂട്ടായി ഈ വേദനകൾ മാത്രം ആകാതിരിക്കട്ടെ  അവശേഷിക്കുന്നത്