പോസ്റ്റുകള്‍

ജൂലൈ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

നേരം പോക്ക്

ഒറ്റക്കിരുന്നു നേരം പോക്കിയപ്പോളൊക്കേയൊ ഒന്നൊന്നായി ചേർത്തുവെച്ചും അഴിച്ചുവെച്ചും ഉരുത്തിരിഞ്ഞ ജീവിത ദർശനം... കുട്ടിക്കാലത്തു ഞാൻ കോർക്കാൻ ആഗ്രഹിച്ച മുത്ത് മാല പോലെ ഇന്നും അപൂർണമായി അവശേഷിക്കുന്നു. വളർച്ചയിൽ എവിടെയോ ആർക്കും വേണ്ടാതെ ചിതറി പോയ ആ മുത്തുകളും ഒത്തിരി ചേർത്തു പിടിച്ചിട്ടും കുതറിയോടുന്ന ചിന്തകളും കാലം കഴിയുമ്പോൾ മറ്റൊരു നേരം പൊക്കവുകയല്ലേ!!!

അവകാശി

പകർത്തി എഴുതുന്നതൊന്നും എന്റേതോ എനിക്ക് അവകാശ പെട്ടതോ ആകുന്നില്ലല്ലോ... ഞാൻ എഴുതിയതത്രയും ഒരു ഓർമയുടെ എങ്കിലും പകർപ്പല്ലേ!!! ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ  പിറകിൽ ആരോ പറയുന്നതു കേട്ടു അവൾ അമ്മയുടെ തനി പകർപ്പല്ലേ!!!
 ഉള്ളിൽ ഇട്ടു താലോലിക്കാൻ ഒരു നഷ്ടപ്രണയം ഉണ്ടായിരിക്കുന്നതു നല്ലതായിരുന്നു എന്നു തോന്നുന്നു.