കാഴ്ചപ്പാട്

നമ്മുടെ കാഴ്ചകൾക്കും കാഴ്ചപ്പാടിനും അപ്പുറം വേറെയും കുറെ കാഴ്ചകളും കാഴ്ചപ്പാടുകളും  ചിന്താധാരകളും ഉണ്ടെന്നുള്ള തിരിച്ചറിവ് അംഗീകാരവും തന്നെ ഒരു വ്യക്‌തിയെ സംബന്ധിചിടത്തോളം ഒരു നേട്ടമാണെന്ന് ചിലപ്പോൾ തോന്നും. സർവ ജീവജാലങ്ങളോടും മനുഷ്യ കുലത്തോടും തന്നെ അത്യാനദികമായ രമ്യതക്കുള്ള ആദ്യ ചവിട്ടുപടിയായി ഞാൻ അതിനെ കണക്കാക്കുന്നു. മറിച്ചു ഒന്നല്ല ഒരായിരം വീക്ഷണ കോണുകൾ ഉണ്ടായിരിക്കാം എന്നംഗീകരിച്ചു കൊണ്ട് തന്നെ.

മനുഷ്യർക്കു ഇടയിൽ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു മനസികാവസ്ഥായാണ് പാകുവാത്ത അഥവാ maturity. അതിനെ മാനസിക അവസ്ഥ(സ്റ്റേറ്റ് ഓഫ് മൈൻഡ്)എന്നാണോ പ്രകൃതം(നേച്ചർ) എന്നാണോ അതോ സ്വാഭാവ സവിശേഷത എന്നാണോ വിളിക്കേണ്ടതു എന്നുള്ള കൺഫ്യൂഷനിൽ നിന്നുകൊണ്ടുള്ള ഈ എഴുത്തു തന്നെ അതിനു തെളിവാണല്ലോ. ഒരു പേരായിക്കഴിഞ്ഞാൽ ഇതെന്ത്  തെങ്ങായാണെന്നുള്ളതു അതിലേറെ കുഴപ്പിക്കുന്ന പ്രശ്നമാവും.

നേരത്തെ പറഞ്ഞ കാഴ്ചപ്പാടിനെ കുറിച്ചുള്ള കാഴ്ചപ്പാടും മേല്പറഞ്ഞ  Maturity ഉം തമ്മിൽ എന്തോ ഒരു അന്തർധാര ഇല്ലേ എന്നൊരു സംശയം എനിക്ക് ഇല്ലാതില്ല. ഇങ്ങനെ ഒരു സംശയത്തെ അങ്കലാപ്പില്ലാതെ നേരിടാനും maturity വേണം.

Maturity യെ പറ്റി പലർക്കും പല കാഴ്ചപ്പാടാണെന്ന കാഴ്ചപ്പാട് കാരിയാണ് ഞാൻ. എന്നാൽ അവയെ എല്ലാറ്റിനെയും അംഗീകരിക്കാൻ എനിക്ക് ഒട്ടു പറ്റുന്നതും ഇല്ല. ചുരുക്കി പറഞ്ഞാൽ ഈ എഴുത്തു പോലെ ഞാൻ നിന്നിടത്തു നിന്ന് തിരിഞ്ഞുമറിഞ്ഞു ഒന്നും മനസിലാവാതെ അന്തം വിട്ട് കുന്തം വിഴുങ്ങി ഒറ്റ നിൽപ്പാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓണം കേറാ മൂല

എന്റെ കവിത