ഞാൻ എന്റെ മുഖം തിരയുന്നു, നാം നമ്മുടെ വഴി തിരയുന്നു. ഇരുവരും സ്വയം തിരയുന്നു, ഒടുവില വഴി പിരിയുന്നു. ഇനി ഒരു വഴിയിൽ കണ്ടു മുട്ടാതെ ആത്മാവിനെ വെടിഞ്ഞു, നിഴൽ നഷ്ടപെടുത്തി, മുഖം ഇല്ലാത്തവരായി ആരുടെയോ ഭാഷയിൽ സ്വതന്ത്രരായി
ഓണം കേറാ മൂലയിൽ ഒരിക്കൽ ഓണം ചെന്നു. ഒരിക്കൽ പോലും ഓണം എന്തെന്ന് കണ്ടിട്ടില്ലാത്തവർ ഓണത്തിന്റെ വിവിധ തരത്തിൽ ഉള്ള കട്ട് ഔട്ട് ഉം അയി ഓണം കാത്തു നിന്ന്. കോരന്റെ കുമ്പിളിലെ കഞ്ഞി അയി ഓണം ആരും കാണാതെ കടന്നു പോയി. എന്നിട്ടും പണ്ടും ഇപ്പോളും അതൊരു ഓണം കേറാ മൂല തന്നെ.
ഞാൻ അന്നൊരു കവിത എഴുതി; അമ്മക്ക് ഇഷ്ടമായില്ല - ഭാഷക്ക് നിലവാരം ഇല്ലെന്ന് !!! അച്ഛന് ഇഷ്ടമായില്ല - ഭാവന പോരെന്ന് !!! അനിയൻ പറഞ്ഞു - വായന അറിയില്ലെന്ന് !!! പക്ഷേ എനിക്ക് എന്റെ കവിത ഇഷ്ടം ആയി അതു ഞാൻ അല്ലെ? അത് എന്റേത് അല്ലെ!!!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ